സ്‌പൈസസ് ബോർഡ് ബോഡിനായ്ക്കന്നൂരിൽ ഇ-ലേല കേന്ദ്രം തുറന്നു

Posted on: May 30, 2016

Spices-Board-e-auction-Big

കൊച്ചി : സ്‌പൈസസ് ബോർഡ് ബോഡിനായ്ക്കന്നൂരിൽ രണ്ടാമത്തെ ഇലക്ട്രോണിക് ലേല കേന്ദ്രം സ്‌പൈസസ് ബോർഡ് തുടങ്ങി. സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ എ ജയതിലക് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എംപി എസ് തങ്കവേലു, ബോഡിനായ്ക്കന്നൂർ മുനിസിപ്പൽ ചെയർമാൻ എൻആർ പളനിരാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ബോഡിനായ്ക്കന്നൂരിൽ സ്‌പൈസസ് ബോർഡിന്റെ രണ്ടേക്കർ സ്ഥലത്താണ് പുതിയ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ഏലത്തിന്റെ വിപണനത്തിനുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണ് കേന്ദ്രം.