എബോള : യാത്രാവിലക്കുമായി ഒമാൻ

Posted on: August 28, 2014

Ebola-Alert-big

എബോള രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ യാത്രാവിലക്കുമായി ഒമാൻ. മധ്യ-പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പൗരൻമാർക്ക് ഒമാൻ മുന്നറിയിപ്പു നൽകിയിട്ടുള്ളത്.

ലൈബീരിയ, സീയെറ ലിയോൺ, ഗുനിയ, നൈജീരിയ, കോംഗോ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നവർ തിരികെ വന്നാൽ ഉടൻ ഏറ്റവും അടുത്ത ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയരാകണമെന്നും ഒമാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

TAGS: Ebola | Oman |