ഫോർഡ് സനന്ദ് പ്ലാന്റ് 2015 ൽ തുറക്കും

Posted on: August 23, 2014

Ford-plant-B

ഫോർഡ് ഇന്ത്യ ഗുജറാത്തിലെ സനന്ദിൽ നിർമ്മിക്കുന്ന പ്ലാന്റിൽ അടുത്തവർഷം വാണിജ്യോത്പാദനം ആരംഭിക്കുമെന്ന് ഫോർഡ് പ്ലാന്റ് ഡയറക്ടർ കെൽ കേൺസ് പറഞ്ഞു. 4,500 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പ്ലാന്റിൽ പ്രതിവർഷം 2,40,000 കാറുകളും 2,70,000 എൻജിനുകളും നിർമ്മിക്കാൻ കഴിയും.

ആഫ്രിക്ക, ഏഷ്യ-പസഫിക് വിപണികളെ ലക്ഷ്യമിടുന്ന സനന്ദ് പ്ലാന്റ് 95 ശതമാനവും ഓട്ടോമേറ്റഡ് യൂണിറ്റാണ്. ഫോർഡിന്റെ മറ്റു പ്ലാന്റുകളിൽ ഓട്ടോമേഷൻ ലെവൽ ശരാശരി 30 ശതമാനം മാത്രമാണ്.