ശ്രീനഗറിലേക്ക് ആറാമത്തെ സർവീസുമായി ഗോഎയർ

Posted on: May 10, 2016

GoAir-Airbus-A320-200-big

മുംബൈ : ഗോ എയർ ജൂൺ 15 മുതൽ ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് ആറാമത്തെ പ്രതിദിന നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കും.

ഡൽഹിയിൽ നിന്നും വൈകുന്നേരം 4.50 ന് പുറപ്പെടുന്ന (ജി8 229) ഫ്‌ളൈറ്റ് 6.10 ന് ശ്രീനഗറിൽ എത്തിച്ചേരും. ശ്രീനഗറിൽ നിന്നും തിരിച്ച് (ജി8 228) വൈകുന്നേരം 6.40 ന് പുറപ്പെട്ട് രാത്രി 8.05 ന് ഡൽഹിയിൽ എത്തിച്ചേരും.

കാഷ്മീർ താഴ്‌വരയിൽ നിന്നും വൈകുന്നേരം ഡൽഹിയിലേക്ക് ഫ്‌ളൈറ്റു വേണമെന്നത് സഞ്ചാരികളുടെയും ബിസിനസുകാരുടെയും ദീർഘകാല ആവശ്യമായിരുന്നു.