സുരേഷ് ജോസഫ് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക്

Posted on: May 10, 2016

Suresh-Joseph-xuv-Big

കൊച്ചി : പ്രശസ്ത രാജ്യാന്തര യാത്രികനായ സുരേഷ് ജോസഫ് അടുത്ത റെക്കോർഡ് ഡ്രൈവിന് ഒരുങ്ങുന്നു. ചെന്നൈയിൽ നിന്ന് റോഡ്മാർഗം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് 13 നാണ് ഏകാംഗ യാത്ര പുറപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് മ്യാൻമാർ, ചൈന വഴിയാണ് റഷ്യയിൽ പ്രവേശിക്കുന്നത്.

നാല് രാജ്യങ്ങളിലൂടെ 22,000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്ക് 40 ദിവസം വേണ്ടിവരും. യാത്രയിൽ 11,000 കിലോമീറ്റർ ട്രാൻസ് സൈബീരിയൻ ഹൈവേയിലൂടെയാണ്. ഈ ദൂരം പിന്നിടാൻ മാത്രം 15 ദിവസം വേണ്ടിവരും. ലോകത്തിലെ ഏറ്റവും നീളമുള്ള മൂന്നാമത്തെ ഹൈവേയാണ് ട്രാൻസ് സൈബീരിയൻ ഹൈവേ.

മഹീന്ദ്ര എക്‌സ് യു വി 500 ആണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. സുരേഷ് ജോസഫിന്റെ 9 യാത്രകൾ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിട്ടുണ്ട്.