സുരേഷ് ജോസഫ് റോഡ് മാർഗം ഇന്തോനേഷ്യയിലേക്ക്

Posted on: February 28, 2015

Suresh-Joseph-with-Endavour

കൊച്ചി : കൊച്ചിയിൽ നിന്ന് ലണ്ടൻ വരെ റോഡ്മാർഗം യാത്ര ചെയ്ത സുരേഷ് ജോസഫിന്റെ പുതിയ യാത്ര ഇന്തോനേഷ്യയിലേക്ക്. ഇന്ന് രാവിലെ 11 ന് ബൈപാസിലെ ടയറെക്‌സ് ഷോറൂമിന് മുന്നിൽ നിന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. കൊച്ചിയിൽ നിന്ന് ഇന്തൊനേഷ്യ വരെ പോയി തിരിച്ചു ഹിമാലയത്തിലൂടെയുള്ള യാത്ര 85 ദിവസം കൊണ്ട് 21,000 കിലോമീറ്റർ പിന്നിട്ട് ജൂൺ ഏഴിന് കൊച്ചിയിൽ തിരിച്ചെത്തുമെന്ന് സുരേഷ് ജോസഫ് പറഞ്ഞു.

Suresh-Joseph-Ford-Endavourകൊച്ചിയിൽ നിന്ന് ചെന്നൈ, കൊൽക്കത്ത,ഗുവാഹത്തി, കൊഹിമ, ഇംഫാൽ വഴി മ്യാൻമാറിലേക്കും അവിടെ നിന്ന് ലാവോസ്, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ പിന്നിട്ട് ഇന്തൊനേഷ്യയിലെത്തും. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം യാത്രയുടെ അവസാനപാദത്തിൽ ജമ്മുവിലെ തേസുവിൽ നിന്ന് അരുണാചൽ പ്രദേശ്, അസം, ഭൂട്ടാൻ, സിക്കിം, ബംഗാൾ, നേപ്പാൾ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മുകാഷ്മീർ ചുറ്റിയുള്ള 7,000 കിലോമീറ്റർ യാത്രയും ഉൾപ്പെടുന്നു.