ഗ്രേറ്റ് ജേർണി

Posted on: February 28, 2015

Sures-Joseph-SEAO-Day-01-bi

കൊച്ചി : കൊച്ചിയിൽ നിന്ന് ഇന്തൊനേഷ്യ വരെ പോയി തിരിച്ചു ഹിമാലയത്തിലൂടെയുള്ള സുരേഷ് ജോസഫിന്റെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഒഡീസി എന്ന ഏകാംഗ യാത്ര ആരംഭിച്ചു. യാത്ര ഇന്ന് രാവിലെ 11 ന് വൈറ്റില ബൈപാസിലെ ടയറെക്‌സ് ഷോറൂമിന് മുന്നിൽ നിന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ വർഷം കൊച്ചി – ലണ്ടൻ യാത്രയ്ക്ക് ഉപയോഗിച്ച കെ എൽ -29 സി 2131 ഫോർഡ് എൻഡവറിലാണ് ഇന്തോനേഷ്യൻ യാത്രയും. 100 ദിവസത്തിനുള്ളിൽ 11 രാജ്യങ്ങളിലൂടെ 28,000 കിലോമീറ്റർ പിന്നിട്ട് ജൂൺ ഏഴിന് കൊച്ചിയിൽ തിരിച്ചെത്തുമെന്ന് സുരേഷ് ജോസഫ് പറഞ്ഞു.

Suresh-Joseph-SEAO-day-1-biകൊച്ചിയിൽ നിന്ന് ചെന്നൈ, കൊൽക്കത്ത, ഗുവാഹത്തി, കൊഹിമ, ഇംഫാൽ വഴി മ്യാൻമാറിലേക്കാണ് ആദ്യ റീച്ച്. അവിടെ നിന്ന് ലാവോസ്, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ പിന്നിട്ട് ഇന്തൊനേഷ്യയിലെത്തും. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം യാത്രയുടെ അവസാന റീച്ചിൽ ജമ്മുവിലെ തേസുവിൽ നിന്ന് അരുണാചൽ പ്രദേശ്, അസം, ഭൂട്ടാൻ, സിക്കിം, ബംഗാൾ, നേപ്പാൾ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മുകാഷ്മീർ ചുറ്റിയുള്ള 7,000 കിലോമീറ്റർ യാത്രയും ഉൾപ്പെടുന്നു. ഇതിനിടെ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.