സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവാസി സംഗമം

Posted on: August 23, 2014

SIB-NRI-Meet-B

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം മേഖലാ പ്രവാസി സംഗമത്തിന്റെ ഉദ്ഘാടനം രവിപുരം മേഴ്‌സി ഹോട്ടലിൽ സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് നിർവഹിച്ചു. എസ്‌ഐബി എക്‌സിക്യൂട്ടീവ് ഡയറക്ടർ എബ്രഹാം തര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബാങ്കിന്റെ എറണാകുളം മേഖലാ മേധാവിയും ഡെപ്യൂട്ടി ജനറൽ മാനേജരുമായ റെഡ്ഡി എൻ.ജെ., എൻ.ആർ.ഐ. ശാഖ ചീഫ് മാനേജർ അനിത റേച്ചൽ ജോഷ്വാ സോമൻ ബേബി, ആലീസ് പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.