വീഡിയോകോൺ ഡി2എച്ച് റീചാർജ് വോഡാഫോൺ എം-പെസ വഴി

Posted on: April 28, 2016

Videocon-d2h-Big

കൊച്ചി : വീഡിയോകോൺ ഡി2എച്ചിന്റെ ഒന്നരക്കോടിയോളം വരുന്ന വരിക്കാർക്ക് ഇനി വോഡ്‌ഫോൺ എം-പെസ വഴി ഓൺലൈനായി റീചാർജ് ചെയ്യാം. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ധാരണയായി. കൂടാതെ 1,20,000-ത്തിലധികം വരുന്ന വോഡാഫോൺ എം-പെസ ഔട്ട്‌ലെറ്റുകളിൽ നിന്നും ഇനി മുതൽ വീഡിയോകോൺ ഡി2എച്ച് റീചാർജ് സാധ്യമാണ്.

വീഡിയോകോൺ ഡി2എച്ച് വരിക്കാരെ സംബന്ധിച്ചേടത്തോളം വലിയൊരു സൗകര്യമാണ് വോഡാഫോണുമായുള്ള സഹകരണമൊരുക്കുന്നതെന്ന് വീഡിയോകോൺ ഡി2എച്ച് എക്‌സിക്യൂട്ടീവ് ചെയർമാൻ സൗരഭ് ധൂത് പറഞ്ഞു. വോഡാഫോണിനും വീഡിയോൺ ഡി2എച്ചിനും ഓരോ പോലെ ഗുണകരമാകാൻ പോകുന്ന ഈ ബന്ധം ഡിജിറ്റലൈസേഷനിലേക്കുള്ള യാത്ര ത്വരിത ഗതിയിലാക്കാനും സഹായകമാകുമെന്ന് വോഡോഫോൺ എം-പെസ തലവൻ സുരേഷ് സേഥി അഭിപ്രായപ്പെട്ടു.