നന്ദൻ നിലേക്കനി റെയിൽയാത്രി ആപ്പിൽ നിക്ഷേപം നടത്തി

Posted on: April 27, 2016

Nandan-Nilekani-Big-a

ന്യൂഡൽഹി : ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി ട്രെയിൻ യാത്ര ആപ്ലിക്കേഷനായ റെയിൽയാത്രി ഡോട്ട്ഇന്നിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. റെയിൽയാത്രി ആപ്പ് ഇതേവരെ 3 മില്യൺ ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്.

ഹീലിയൺ വെഞ്ചർ പാർട്‌ണേഴ്‌സ്, ഒമിഡ്‌യാർ നെറ്റ്‌വർക്ക്, ബ്ലമി വെഞ്ചേഴ്‌സ്, ഉജാമ എന്നിവരാണ് റെയിൽയാത്രിയിലെ മറ്റ് നിക്ഷേപകർ. കപിൽ റെയ്‌സാദ, മനീഷ് രതി, സച്ചിൻ സക്‌സേന എന്നിവർ ചേർന്ന് 2014 ൽ ആണ് റെയിൽയാത്രി ആരംഭിച്ചത്. പ്രതിമാസം രണ്ട് ദശലക്ഷം പേരാണ് റെയിൽയാത്രി ഉപയോഗിക്കുന്നത്.