മൊബൈൽ ബാങ്കിംഗിൽ ഐസിഐസിഐ ബാങ്ക് മുന്നിൽ

Posted on: August 22, 2014

ICICI-Bank-Logo-b

ഐസിഐസിഐ ബാങ്കു വഴി മൊബൈൽ ഫോണിലൂടെ പ്രതിമാസം നടക്കുന്ന ഇടപാടുകളുടെ മൂല്യം 1,000 കോടി രൂപയായി ഉയർന്നു. നടപ്പുധനകാര്യവർഷം ആദ്യത്തെ മൂന്നുമാസം രാജ്യത്തെ മൊബൈൽ ബാങ്കിംഗിന്റെ ആകെ മൂല്യം 3,985 കോടി രൂപയാണ്. ഇതിന്റെ 25 ശതമാനത്തോളം ഐസിഐസിഐ ബാങ്കിന്റെ വിഹിതമാണ്.

ഫണ്ട് ട്രാൻസ്ഫർ, മൊബൈൽ ഫോൺ റീചാർജിംഗ്, ബിൽ അടയ്ക്കൽ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കാണ് മൊബൈൽ ബാങ്കിംഗ് കൂടുതലായി ഉപയോഗിക്കപ്പെടുന്നതെന്ന് ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റൽ ചാനൽസ് വിഭാഗം ജനറൽമാനേജർ അവന്തി ബാനർജി പറഞ്ഞു.