ഹ്യുണ്ടായ് ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിക്കുന്നു

Posted on: April 20, 2016

Talwar-Hyundai-Bigഹൈദരാബാദ് : ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഡീലർഷിപ്പുകളുടെ എണ്ണം ഈ വർഷം അവസാനത്തോടെ നിലവിലുള്ള 448 ൽ നിന്നും 470 ആയി വർധിപ്പിക്കും.

സാബു ഹ്യുണ്ടായ് (സെക്കണ്ടറാബാദ്), ഫ്യൂഷൻ ഹ്യുണ്ടായ്, കുൻ യുണൈറ്റഡ് കാർ ട്രാക്‌സ്, തൽവാർ ഹ്യുണ്ടായ് എന്നീ നാല് ഡീലർഷിപ്പുകൾ അടുത്തയിടെ ഹൈദരാബാദിൽ ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഓട്ടോമൊട്ടീവ് ഔട്ട്‌ലെറ്റാണ് സാബു ഹ്യുണ്ടായ്.