മോണ്ടി കാർലോ 9 സ്‌റ്റോറുകൾ തുറക്കും

Posted on: April 17, 2016

Monte-Carlo-Fashions-Big

ബംഗലുരു മോണ്ടി കാർലോ ഫാഷൻസ് നടപ്പ് ധനകാര്യവർഷം ദക്ഷിണേന്ത്യയിൽ 9 സ്റ്റോറുകൾ കൂടി തുറക്കും. നിലവിൽ 11 മോണ്ടി കാർലോ എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളാണ് സൗത്ത് ഇന്ത്യയിലുള്ളത്.

ഓസ്‌വാൾ വുളൻ മിൽസ് 1984 ലാണ് മോണ്ടി കാർലോ ഫാഷൻസ് സ്ഥാപിച്ചത്. ഇപ്പോൾ രാജ്യത്തെമ്പാടുമായി 230 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളിലും 1400 ൽപ്പരം മൾട്ടി ബ്രാൻഡ് ഔട്ട്‌ലെറ്റുകളിലും മോണ്ടി കാർലോ ലഭ്യമാണ്.