മോണ്ടെ കാർലോ ഐപിഒ ഡിസംബർ 3 ന്

Posted on: November 26, 2014

Monte-Carlo-Fashions-Big

മോണ്ടെ കാർലോ ഫാഷൻസ് ഐപിഒ ഡിസംബർ 3 ന് ആരംഭിക്കും. 10 രൂപ മുഖവിലയുള്ള 54,33,016 ഓഹരികളുടെ വില്പനയിലൂടെ 350 കോടി രൂപ സമാഹരിക്കും. 630-645 രൂപയാണ് പ്രൈസ് ബാൻഡ്.

1984 മുതൽ ഫാഷൻ ടെക്‌സ്റ്റൈ്ൽ രംഗത്തു പ്രവർത്തിക്കുന്ന മോണ്ടെ കാർലോ ഓസ്‌വാൾ വുള്ളൻ മിൽസ് ലിമിറ്റഡിന്റെ ഭാഗമാണ്. വുള്ളൻ, ലിനൻ, ഡെനിം സ്‌പോർട്‌സ്‌വെയർ, ടി-ഷർട്ട്, ട്രൗസർ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്ന നിര മോണ്ടെകാർലോ ഫാഷൻസിനുണ്ട്.

ഇഷ്യുവിന് ശേഷം പ്രമോട്ടർമാർക്ക് 64 ശതമാനവും പൊതുജനങ്ങൾക്ക് 25 ശതമാനവും സമാര കാപ്പിറ്റലിന് 11 ശതമാനവും ഓഹരിപങ്കാളിത്തമുണ്ടാകും. ഐപിഒ ഡിസംബർ അഞ്ചിന് സമാപിക്കും.