റെയ്മണ്ട് ഹോം എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകൾ തുറക്കും

Posted on: May 27, 2015

Raymond-Home-big

ബംഗലുരു : റെയ്മണ്ട് ഹോം 30 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ തുറക്കും. 800-1000 ചതുരശ്രയടി വിസ്തീർണമുള്ള ഔട്ട്‌ലെറ്റുകൾ മൂന്നു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് റെയ്മണ്ട് ഡെപ്യൂട്ടി ജനറൽമാനേജർ പങ്കജ് സക്‌സേന പറഞ്ഞു.

നിലവിൽ 1500 മൾട്ടി ബ്രാൻഡഡ് ഔട്ട്‌ലെറ്റുകളിലും 400 റെയ്മണ്ട് സ്റ്റോറുകളിലും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും റെയ്മണ്ട് ഹോം ഉത്പന്നങ്ങൾ ലഭ്യമാണ്. ബ്രാൻഡ് വികസനത്തിനായി 5 കോടി രൂപ ചെലവഴിക്കുമെന്നും സക്‌സേന പറഞ്ഞു.