06
Monday
May 2024
May 2024
ലാൻഡിംഗ് ഫീ കുടിശിക : ഗോ എയറിന് എഎഐ നോട്ടീസ്
Posted on: April 14, 2016
മുംബൈ : ലാൻഡിംഗ്-പാർക്കിംഗ് ഫീസ് ഇനത്തിൽ നൽകാനുള്ള കുടിശിക തീർക്കാൻ ഗോ എയറിന് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ നോട്ടീസ് നൽകി. കുടിശിക ബാങ്ക് ഗ്യാരണ്ടിയേക്കാൾ ഉയർന്ന പശ്ചാത്തലത്തിലാണ് എഎഐ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഗോ എയർ 45 കോടി രൂപയാണ് എയർപോർട്ട് അഥോറിട്ടിക്കു നൽകാനുള്ളത്. 30 കോടി രൂപയാണ് ബാങ്ക് ഗ്യാരണ്ടി. ഏപ്രിൽ 18 ന് മുമ്പ് 15 കോടി രൂപ അടയ്ക്കണമെന്നാണ് എഎഐയുടെ നിർദേശം.
TAGS: AAI | Airports Authority Of India | GoAir | Landing Fees |
News in this Section