ഐഡിയയുടെ 4ജി റോൾ ഔട്ട് കരാർ നോകിയയ്ക്ക്

Posted on: April 11, 2016

Idea-Cellular-4G-Big

ന്യൂഡൽഹി : ഐഡിയ സെല്ലൂലാറിന്റെ മൂന്ന് സർക്കിളുകളിൽ 4ജി അവതരിപ്പിക്കാനുള്ള കരാർ നോകിയ ഇന്ത്യയ്ക്ക് ലഭിച്ചു. കേരളം, ആന്ധ്രപ്രദേശ്, ഹരിയാന എന്നീ സർക്കിളുകളിൽ എൽടിഇ ശൃംഖല സ്ഥാപിക്കുന്നതോടൊപ്പം 2ജി, 3ജി സൗകര്യങ്ങൾ മെച്ചപ്പെടുത്തും.

2ജി, 3ജി, 4ജി പ്രവർത്തനങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കാനുതകുന്ന നോക്കിയയുടെ റാൻ ടെക്‌നോളജി ഏർപ്പെടുത്തും. മികച്ച ബ്രോഡ്ബാൻഡ് അനുഭവം ലഭ്യമാക്കാൻ സാധിക്കും.