11
Saturday
May 2024
May 2024
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം : കരാറുകാർക്ക് എതിരെ കേസെടുത്തു
Posted on: April 10, 2016
കൊല്ലം : പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ രണ്ട് കരക്കാരുടെയും വെടിക്കെട്ടുകരാറുകാർക്കെതിരെ പോലീസ് കേസെടുത്തു. ക്ഷേത്ര ഭാരവാഹികൾ ഒളിവിലാണ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.
കരാറുകാരുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. കരാറുകാരൻ സുരേന്ദ്രനും മകൻ ഉമേഷിനും വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റിരുന്നു. കരാറുകാരെ ഉടൻ പിടികൂടണമെന്ന് ഡിജിപി ടി.പി. സെൻകുമാർ പോലീസിന് നിർദേശം നൽകിയിരുന്നു.
TAGS: Puttingal Temple Fire |
News in this Section