പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം : എല്ലാവർക്കും സൗജന്യ ചികിത്സ

Posted on: April 10, 2016

Puttingal-temple-fire-Ambul

കൊല്ലം : പുറ്റിങ്ങൽ വെടിക്കെട്ട് ദുരത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കുമുള്ള സഹായം നൽകുന്നതിന് തടസമില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.

ധനസഹായം സംബന്ധിച്ച പ്രഖ്യാപനം മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. അടിയന്തര മന്ത്രിസഭാ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കൊല്ലത്ത് ചേരും.