പുറ്റിങ്ങൽ ദുരന്തം : ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി

Posted on: April 10, 2016

Oommen-Chandy-Big-b

കൊല്ലം : പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ഉമ്മൻ ചാണ്ടി ടെലിഫോണിൽ സംസാരിച്ചിരുന്നു.

എയർ ആംബുലൻസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.