പരവൂർ വെടിക്കെട്ട് ദുരന്തം സമഗ്ര അന്വേഷണമെന്ന് സർക്കാർ

Posted on: April 10, 2016

Ramesh-Chennithala-Big

കൊല്ലം : പരവൂർ വെടിക്കെട്ട് ദുരന്തം സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വെടിക്കെട്ട് നടത്തിയ രണ്ട് കരക്കാർക്ക് എതിരെ പരവൂർ പോലീസ് കേസെടുത്തു.

എഡിഎം അനുമതി നിഷേധിച്ച ശേഷമാണ് പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയത്. മത്സരക്കമ്പത്തിനെതിരെ സമീപവാസികൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നു.