പുറ്റിങ്ങൽ ദുരന്തം : ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Posted on: April 10, 2016

Puttingal-temple-fire-Ambul

കൊല്ലം : പുറ്റിങ്ങൽ ദുരന്തത്തിൽ പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകൾ പൂർണമായും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എൻ. കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. ഇതു സംബന്ധിച്ച് സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം ജില്ലകളിലെ എല്ലാ ആശുപത്രികളോടും സജ്ജരായിരിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം പിന്നീട് പ്രഖ്യാപിക്കും.

തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർ അല്പ സമയത്തിനുള്ളിൽ സംഭവസ്ഥലം സന്ദർശിക്കും.