മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

Posted on: April 10, 2016

Puttingal-temple-fire-Big-a

കൊല്ലം : പുറ്റിങ്ങൽ ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടി വരുമെന്ന് ഡിജിപി ടി.പി. സെൻകുമാർ പറഞ്ഞു. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറി. കൊല്ലം ജില്ലാ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങളുള്ളത്.
മരിച്ചവരെക്കുറിച്ചുള്ള വിവരം ശേഖരിക്കാൻ പോലീസ് കൺട്രോൾ റൂം (0474-2512344) തുറന്നിട്ടുണ്ട്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പരവൂർ പോലീസ് സ്‌റ്റേഷനിൽ അറിയിക്കണമെന്ന് ഡിജിപി പറഞ്ഞു.