പി. ജയകുമാറിന് ഫിക്കി പുരസ്‌കാരം

Posted on: April 1, 2016

Jaya-Kumar-ceoToonz-Group-B

തിരുവനന്തപുരം : ടെക്‌നോപാർക്കിലെ ടൂൺസ് മീഡിയ ഗ്രൂപ്പ് സിഇഒ പി. ജയകുമാറിന് ഫിക്കിയുടെ ബെസ്റ്റ് ആനിമേറ്റഡ് ഫ്രെയിംസ് പുരസ്‌കാരം. ആനിമേഷൻ വ്യവസായത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്.

മുംബൈയിൽ നടന്ന ഫിക്കി ഫ്രെയിംസ് ചടങ്ങിൽ ജയകുമാർ അവാർഡ് ഏറ്റുവാങ്ങി. അവാർഡ് അഞ്ച് ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുള്ള ടൂൺസ് ഗ്രൂപ്പിലെ സഹപ്രവർത്തകർക്ക് സമർപ്പിക്കുന്നതായി ജയകുമാർ പറഞ്ഞു.