മുംബൈ – ലേ സർവീസുമായി ഗോ എയർ

Posted on: April 1, 2016

GoAir-Airbus-A320-200-big

മുംബൈ : ഗോ എയർ ഏപ്രിൽ 13 മുതൽ മുംബൈ – ലേ സെക്ടറിൽ പ്രതിദിന സർവീസ് ആരംഭിക്കുന്നു. ഈ സെക്ടറിൽ ആദ്യ നോൺസ്‌റ്റോപ്പ് ഫ്‌ളൈറ്റാണിത്.

പുലർച്ചെ നാലിന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് ജി-8-386 രാവിലെ 6.40 ന് ലേയിൽ എത്തും. തിരിച്ച് രാവിലെ 7.10 ന് പുറപ്പെടുന്ന വിമാനം ശ്രീനഗർ വഴി ഉച്ചയ്ക്ക് 11.25 ന് മുംബൈയിൽ എത്തിച്ചേരും.