ബോസ് കൃഷ്ണമാചാരിക്കും റിയാസ് കോമുവിനും ഗുഡ്‌ഹോംസ് പുരസ്‌കാരം

Posted on: March 31, 2016

Good-Homes-Award-2016-Big

കൊച്ചി : കൊച്ചി-മുസിരിസ്-ബിനാലെയുടെ ആദ്യപതിപ്പിന്റെ ക്യുറേറ്റർമാരായ ബോസ് കൃഷ്ണമാചാരിക്കും റിയാസ് കോമുവിനും കലയിലെ സമഗ്ര സംഭാവനയ്ക്കായുള്ള ഗുഡ്‌ഹോംസ്-2016 പുരസ്‌കാരം. കലാരംഗത്തെ സുസ്ഥിര സമീപനത്തിനാണ് ഡിസൈൻ രംഗത്തെ അവസാനവാക്കെന്നു വിശേഷിപ്പിക്കാവുന്ന ഈ പുരസ്‌കാരം നൽകുന്നത്. മുംബൈയിൽ നടന്ന ചടങ്ങിൽ ഇരുവർക്കും പുരസ്‌കാരം സമ്മാനിച്ചു.

ഗുഡ്‌ഹോംസ് ഇന്ത്യ സംഘടിപ്പിക്കുന്ന വാർഷിക പുരസ്‌കാരത്തിന്റെമൂന്നാമത്തെ പതിപ്പാണ് നടന്നത്. രൂപകൽപ്പന, അലങ്കാരരംഗങ്ങളിലെമികവ് പ്രോത്സാഹിപ്പിക്കുന്നതിനാണ്അവാർഡ്. കൊച്ചി മുസിരിസ്ബിനാലെയുടെ ഓരോപതിപ്പിലുംവിജയശോഭ വർദ്ധിപ്പിക്കാൻ അണിയറയിൽ പ്രവർത്തിക്കുന്നവർക്കുമെല്ലാമുള്ള അംഗീകാരമാണെന്ന് ബോസ് പറഞ്ഞു.