വിറ്റാര ബ്രെസ കേരള വിപണിയിൽ

Posted on: March 28, 2016

Maruti-Vitara-Breeza-kerala

കൊച്ചി : മാരുതി സുസുക്കിയുടെ ആദ്യ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രെസ കൊച്ചിയിൽ അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ ആദ്യകാല ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ കൊച്ചി മാമംഗലം ഷോറൂമിൽ ബ്രെസയുടെ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ചാർജ് : 21,000 രൂപ.

1984 ൽ കേരളത്തിൽ ആദ്യ മാരുതി ഔട്ട്‌ലെറ്റ് ആരംഭിച്ച പോപ്പുലർ വെഹിക്കിൾസ് 2002 ൽ ചെന്നൈയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. ഇപ്പോൾ 7 ഡീലർഷിപ്പും 38 സർവീസ് സെന്ററുകളും 10 യൂസ്ഡ് കാർ ഔട്ട്‌ലെറ്റുകളും 5 ഡ്രൈവിംഗ് സ്‌കൂളുകളും പോപ്പുലർ വെഹിക്കിൾസിനുണ്ട്.