ഇന്ത്യ 7.7 ശതമാനം വളർച്ച നേടുമെന്ന് ഇക്ര

Posted on: March 21, 2016

ICRA-Logo-Big

ന്യൂഡൽഹി : ഇന്ത്യ 2016-17 ൽ 7.7 ശതമാനം സാമ്പത്തിക വളർച്ചനേടുമെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര. ആഭ്യന്തര ഉപഭോഗത്തിലെ ഡിമാൻഡും ഏഴാം ശമ്പള കമ്മീഷൻ ശിപാർശയും വൺ റാങ്ക് വൺ പെൻഷൻ ശിപാർശകളും രാജ്യത്തെ വളർച്ചയിലേക്ക് നയിക്കുമെന്ന് ഇക്ര വിലയിരുത്തുന്നു.

നടപ്പു ധനകാര്യവർഷം (2015-16) 7.6 ശതമാനം വളർച്ചയാണ് ഇക്ര പ്രതീക്ഷിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾക്കു മേൽ 2015 നവംബർ മുതൽ ഏർപ്പെടുത്തിയ എക്‌സൈസ് തീരുവയിലൂടെ അഞ്ച് മാസത്തിനിടെ 17,000 കോടി രൂപയുടെ നികുതിവരുമാനം സർക്കാരിന് ലഭിച്ചു.