ദോഹ – ഓക്‌ലൻഡ് സർവീസുമായി ഖത്തർ എയർവേസ്

Posted on: March 14, 2016

Qatar-Airways-Boeing-777-20

ദോഹ : ഖത്തർ എയർവേസ് ഡിസംബർ മൂന്നു മുതൽ ദോഹയിൽ നിന്ന് ന്യൂസ് ലൻഡിലെ ഓക്‌ലൻഡിലേക്ക് സർവീസ് ആരംഭിക്കും. ലോകത്തിലെ അതിദീർഘമായ നോൺസ്‌റ്റോപ്പ് സർവീസാണിത്.

ഓക്‌ലൻഡിലേക്കുള്ള 14,484 കിലോമീറ്റർ പിന്നിടാൻ 17 മണിക്കൂർ 30 മിനിട്ടാണ് യാത്രാസമയം. ബോയിംഗ് 777-200 എൽ ആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ചിലിയിലെ സാന്റിയാഗോയിലേക്കും നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കാൻ ഖത്തർ എയർവേസിന് പദ്ധതിയുണ്ട്.