കർണാടകത്തിൽ സിമന്റ് പ്ലാന്റുമായി റിലയൻസ്

Posted on: August 19, 2014

Reliance-Cement-B

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് 2,600 കോടി രൂപ മുതൽമുടക്കി കർണാടകത്തിൽ സിമന്റ് പ്ലാന്റ് സ്ഥാപിക്കും. പ്രതിവർഷം 5.5 ദശലക്ഷം ടൺ ഉത്പാദനശേഷിയുള്ള സിമന്റ് പ്ലാന്റും 3.6 ദശലക്ഷം ടൺ ശേഷിയുള്ള ക്ലിങ്കർ യൂണിറ്റും 75 മെഗാവാട്ട് പവർപ്ലാന്റും ഉൾപ്പെടുന്ന പദ്ധതിയാണ് ഗുൽബർഗ ജില്ലയിൽ സ്ഥാപിക്കുന്നത്.

ദക്ഷിണേന്ത്യൻ വിപണി ലക്ഷ്യമിട്ടുള്ള പദ്ധതി 24 മാസത്തിനുള്ളിൽ പൂർത്തിയാക്കി വാണിജ്യോത്പാദനം ആരംഭിക്കും. രണ്ടുവർഷമായി മഹാരാഷ്ട്രയിലും ഈ വർഷം മുതൽ മധ്യപ്രദേശിലും റിലയൻസ് സിമന്റ് വിപണിയിലുണ്ട്.