മാരുതി സുസുക്കി വില വർധിപ്പിച്ചു

Posted on: March 3, 2016

Maruti-Car-Plant-big

ന്യൂഡൽഹി : മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. മോഡൽ അനുസരിച്ച് 1,441 രൂപ മുതൽ 34,494 രൂപ വരെയാണ് വില വർധന. സിയാസ്, എർട്ടിഗ എന്നിവയുടെ വില വർധിപ്പിച്ചിട്ടില്ല.

ബജറ്റിൽ കാറുകൾക്ക് സെസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വില വർധന. മെഴ്‌സിഡസ് ബെൻസ്, ഹോണ്ട, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവ നേരത്തെ വിലവർധന പ്രഖ്യാപിച്ചിരുന്നു.