ഇന്ത്യ 7.8 ശതമാനം വളർച്ചനേടുമെന്ന് നൊമുറ

Posted on: March 2, 2016

Nomura-Big

ന്യൂഡൽഹി : ഇന്ത്യ 2016-17 ൽ 7.8 ശതമാനം ജിഡിപി വളർച്ച നേടുമെന്ന് ജാപ്പനീസ് ധനകാര്യകമ്പനിയായ നൊമുറ വിലയിരുത്തി. ശമ്പള പരിഷ്‌കരണം, കുറഞ്ഞ നാണ്യപെരുപ്പം, കോർപറേറ്റ് മേഖലയിലെ ഉയർന്ന ലാഭക്ഷമത തുടങ്ങിയ നിരവധി ഘടകങ്ങൾ ഇന്ത്യയെ വളർച്ചയിലേക്ക് നയിക്കും.

ഇപ്പോഴത്തെ നിലയ്ക്ക് 2015-16 ലെ 7.6 ൽ നിന്ന് 7.8 ശതമാനം വളർച്ച ആയാസകരമല്ല. ഏപ്രിലിൽ 25 ബേസിസ് പോയിന്റ് നിരക്ക് ഇളവ് ഉണ്ടായേക്കാം. ഇത് വളർച്ചയെ സഹായിക്കുമെന്നും നൊമുറ വ്യക്തമാക്കി.