മാരുതി ആൾട്ടോയുടെ വില്പന 30 ലക്ഷം പിന്നിട്ടു

Posted on: March 2, 2016

Maruti-Alto-K10-rear-Big

ന്യൂഡൽഹി : മാരുതി ആൾട്ടോയുടെ വില്പന 30 ലക്ഷം പിന്നിട്ടു. ഇന്ത്യൻ വിപണിയിൽ ഈ നേട്ടം കൈവരിച്ച ഏക ബ്രാൻഡാണ് ആൾട്ടോ.

വിപണിയിൽ എത്തി 15 വർഷവും ആറുമാസവും കൊണ്ടാണ് ആൾട്ടോ വില്പനയിൽ റെക്കോർഡ് സ്ഥാപിച്ചത്. ഏഴുപതിലേറെ രാജ്യങ്ങളിലേക്കായി 3.8 ലക്ഷം ആൾട്ടോ കാറുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്.

മാരുതി സുസുക്കി 2003 ൽ ഒരു ലക്ഷവും 2008 ൽ 10 ലക്ഷവും 2012 ഏപ്രിലിൽ 20 ലക്ഷവും ആൾട്ടോ കാറുകൾ വില്പന നടത്തി.