കണ്ണൂരിൽ വിമാനം ഇറങ്ങി

Posted on: February 29, 2016

Kannur-Airport-Logo-Big

കണ്ണൂർ : കണ്ണൂരിൽ ആദ്യ വിമാനം ഇറങ്ങി. പൈലറ്റും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരുമാണ് വ്യോമസേനയുടെ ചെറു വിമാനത്തിലുണ്ടായിരുന്നത്. കരിപ്പൂരിലെ എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നാണ് വിമാനത്തെ ലാൻഡ് ചെയ്യാൻ സഹായിച്ചത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കെ. ബാബു, കെ.സി. ജോസഫ് തുടങ്ങിയവർ ചേർന്ന് ആദ്യ വിമാനത്തെ സ്വീകരിച്ചു. ഉദ്ഘാടനചടങ്ങിന് ശേഷം കിയാൽ ഡയറക്ടർ ബോർഡ് യോഗം ചേരുന്നുണ്ട്.

TAGS: Kannur Airport |