മാരുതി ബലേനോ യൂറോപ്പിലേക്ക് കയറ്റുമതി തുടങ്ങി

Posted on: February 28, 2016

Maruti-Suzuki-Baleno-Big

മുംബൈ : മാരുതി സുസുക്കി ബലേനോ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. മുന്ദ്ര തുറമുഖത്തു നിന്ന് 1,800 യൂണിറ്റ് കഴിഞ്ഞയാഴ്ച കയറ്റുമതി ചെയ്തു. മാർച്ച് ഒന്നിന് ആരംഭിക്കുന്ന ജനീവ മോട്ടോർ ഷോയിലും ബലേനോ അവതരിപ്പിക്കും.

കഴിഞ്ഞ മാസം ബലേനോയുടെ 7,698 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചു. ബലേനോ 100 ആഗോള വിപണികളിൽ അവതരിപ്പിക്കാനും മാരുതി സുസുക്കി ഒരുങ്ങുകയാണ്.