വിമാനയാത്രക്കാരുടെ എണ്ണത്തിൽ 22.58 ശതമാനം വർധന

Posted on: February 18, 2016

Domestic-Checkin-Big

ന്യൂഡൽഹി : വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മാസം 22.58 ശതമാനം വർധനയുണ്ടായതായി ഡിജിസിഎ. യാത്രക്കാരുടെ എണ്ണം 2015 ജനുവരിയിലെ 6.2 ദശലക്ഷത്തിൽ നിന്ന് 2016 ജനുവരിയിൽ 7.7 ദശലക്ഷമായി.

ഇൻഡിഗോ 35.6 ശതമാനം യാത്രക്കാരെ കൈകാര്യം ചെയ്ത് ഒന്നാം സ്ഥാനം നിലനിർത്തി. ജെറ്റ് എയർവേസിൽ 21.4 ശതമാനവും എയർ ഇന്ത്യയിൽ 16 ശതമാനം പേരും യാത്രചെയ്തു.

സ്‌പൈസ്‌ജെറ്റ് 92.1 ശതമാനം, ഗോ എയർ 84.9 ശതമാനം ഇൻഡിഗോ 84.7 ശതമാനം ലോഡ്ഫാക്ടർ നേടി. ഓൺ ടൈം പെർഫോമൻസിൽ വിസ്താരയാണ് മുന്നിൽ. ജെറ്റ് എയർവേസ്, ഇൻഡിഗോ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.