ഷെയ്ഖ് മുഹമ്മദ് ദുബായ് ടെർമിനൽ 3 ൽ പരിശോധന നടത്തി

Posted on: August 18, 2014

T3-Dubai-B

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 3 ൽ പരിശോധന നടത്തി. ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

ഡിപ്പാർച്ചർ ഹാൾ, ചെക്കിൻ കൗണ്ടർ, പാസ്‌പോർട്ട് കൺട്രോൾ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. വിമാനത്താവളത്തിലെ സേവനങ്ങളെയും സൗകര്യങ്ങളെയും കുറിച്ച് യാത്രക്കാരോടും അദ്ദേഹം അഭിപ്രായമാരാഞ്ഞു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ഡയറക്ടർ മേജർ ജനറൽ ഒബൈദ് ബിൻ മുഹയർ, ദുബായ് ഏവിയേഷൻ സിറ്റി ചെയർമാൻ ഖലീഫ അൽ സഫയിൻ തുടങ്ങിയവർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.