മാൾ ഓഫ് ദ വേൾഡ് ഒന്നാംഘട്ടം 2020 ൽ

Posted on: February 9, 2016

Mall-of-the-World-Dubai-Bigദുബായ് : ദുബായ് ഹോൾഡിംഗ് നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മാൾ – മാൾ ഓഫ് ദ വേൾഡ് ഒന്നാംഘട്ടം എക്‌സ്‌പോ 2020 ക്ക് മുമ്പ് പൂർത്തിയാകും. 8 മില്യൺ ചതുരശ്രയടി ഷോപ്പിംഗ് ഏരിയ, തീം പാർക്ക്, 100 ഹോട്ടലുകൾ, സർവീസ് അപ്പാർട്ട്‌മെന്റ്ുകൾ എന്നിവയിലായി 20,000 മുറികൾ തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതി 2014 ആണ് പ്രഖ്യാപിച്ചത്.

ഗ്രൗണ്ട് ലെവലിൽ 50,000 കാറുകൾ പാർക്ക് ചെയ്യാനാകും. പ്രതിവർഷം 180 മില്യൺ (18 കോടി ) സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. മാൾ ഓഫ് ദ വേൾഡിന് 22 ബില്യൺ ഡോളറാണ് നിർമ്മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്.