ടാറ്റാ മാർക്കോപോളോ ധാർവാഡ് പ്ലാന്റ് അടച്ചു

Posted on: February 9, 2016

Tata-Marcopolo-Bus-Big-a

ബംഗലുരു : തൊഴിൽ സമരത്തെ തുടർന്ന് ടാറ്റാ മാർക്കോപോളോ ധാർവാഡ് പ്ലാന്റ് താത്കാലികമായി അടച്ചിട്ടു. ജനുവരി 31 മുതലാണ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.

ധാർവാഡ് പ്ലാന്റിൽ 2,500 ലേറെ തൊഴിലാളികളാണുള്ളത്. പ്രതിവർഷം 15,000 ലേറെ പൂർണമായി നിർമ്മിച്ച ബസുകളാണ് ടാറ്റാ മാർക്കോപോളോ ധാർവാഡിൽ നിന്നും പുറത്തിറക്കുന്നത്.