ഐഡിയ ബംഗലുരുവിൽ 4ജി അവതരിപ്പിച്ചു

Posted on: January 29, 2016

Idea-4G-Big

ബംഗലുരു : ഐഡിയ സെല്ലുലാർ ബംഗലുരുവിൽ 4ജി സേവനം അവതരിപ്പിച്ചു. ഇപ്പോൾ കർണാടകത്തിലെ 18 ടൗണുകളിൽ ഐഡിയ 4ജി ലഭ്യമാണ്. 2016 മാർച്ചിൽ കർണാടകത്തിലെ 39 പട്ടണങ്ങളിൽ ഐഡിയ 4ജി വ്യാപിപ്പിക്കും.

ഒരു വർഷത്തിനുള്ളിൽ 12 സർക്കിളുകളിൽ കൂടി 4ജി അവതരിപ്പിക്കുമെന്ന് ഐഡിയ സെല്ലുലാർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അംബരീഷ് ജയിൻ പറഞ്ഞു. അതോടെ ഐഡിയ നെറ്റ് വർക്കിന്റെ 75 ശതമാനവും 4ജി പരിധിയിലാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി.