കൊച്ചി ഡിപി വേൾഡിലേക്ക് ഗോവ, മംഗലാപുരം ഫീഡർ കപ്പൽ സർവീസ്

Posted on: January 27, 2016

M-V-Narmada-Sima-Marine-Ind

കൊച്ചി : വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിലേക്ക് മർമഗോവ, മംഗലാപുരം തുറമുഖങ്ങളിൽ നിന്ന് പുതിയ പ്രതിവാര ഫീഡർ കപ്പൽ സർവീസിനു തുടക്കമായി. മുന്ദ്രയിൽ നിന്ന് ആരംഭിക്കുന്ന എം വി നർമ്മദ എന്ന 1850 ടി ഇയു ശേഷിയുള്ള കപ്പൽ സർവീസ് നടത്തുന്നത് മുംബൈയിലെ സിമാ മറൈൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ്.

മംഗലാപുരത്തെ വാണിജ്യ സമൂഹത്തിന് ഏറെ പ്രയോജനപ്പെടും ഈ സർവീസ്. ചരക്കു കൊച്ചിയിൽ എത്തിച്ച് വിവിധ രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് നേരിട്ടയക്കാം. ഗൾഫ്, യൂറോപ്പ്, ചൈന കിഴക്കൻ ഏഷ്യ, മെഡിറ്ററേനിയൻ മേഖലകളിലേക്കും കൊച്ചിയിൽ നിന്ന് ചരക്കു കപ്പലുകളുണ്ട്.