സൈനിക – അർധ സൈനികർക്ക് ഫോർഡിന്റെ പ്രത്യേക ഓഫർ

Posted on: August 16, 2014

Ford-Logo-s

സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സൈനിക, അർധ സൈനിക വിഭാഗങ്ങളിലെ സേനാംഗങ്ങൾക്ക് ഫോർഡ് ഫിഗോ, ഫോർഡ് ക്ലാസിക് ഇനങ്ങളിൽ ഫോർഡ് ഇന്ത്യ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു.

പ്രതിരോധസേനയിലും പാരാമിലിട്ടറിസേനയിലും ഇപ്പോൾ സേവനം അനുഷ്ടിക്കുന്നവർക്കും വിമുക്തഭടന്മാർക്കും ഫോർഡ് ഫിഗോയുടെ തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങൾക്ക് 75,000 രൂപയുടെ വരെ ആനുകൂല്യം ലഭിക്കും. ഫോർഡ് ക്ലാസിക്കിന്റെ തെരഞ്ഞടുക്കപ്പെട്ട ഇനങ്ങൾക്ക് 71,000 രൂപയുടെ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുക. സേനാംഗങ്ങൾക്ക് പ്രത്യേക ഓഫറുകൾക്കു പുറമെ മറ്റെല്ലാ ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാണ്. സൗജന്യ ഇൻഷുറൻസും ഇതിൽ ഉൾപ്പെടും.

ഇന്ത്യയിലെ 164 നഗരങ്ങളിൽ ഉള്ള 304 സെയിൽസ് ആൻഡ് സർവീസ് കേന്ദ്രങ്ങളിൽ ഓഫർ ലഭ്യമാണ്. FBCFDS എന്ന് 56263 യിലേക്ക് എസ്എംഎസ് ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാം. ഇമെയിൽ: [email protected].