തിരുവനന്തപുരത്ത് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു ദുരന്തം ഒഴിവായി

Posted on: August 16, 2014

Air-India-hub-B

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്നു ഉച്ചയ്ക്ക് 12.40 ന് മാലിയിൽ നിന്ന് എത്തിയ എഐ 264 എയർ ഇന്ത്യ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വിമാനത്തിന്റെ പിൻചക്രങ്ങളിലൊന്നാണ് പൊട്ടിയത്. വിമാനത്തിലുണ്ടായിരുന്ന 154 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.