ബോംബ് ഭീഷണി ഗോ എയർ വിമാനം നാഗ്പൂരിൽ ഇറക്കി

Posted on: January 23, 2016

GoAir-flight-at-Nagpur-Airp

നാഗ്പൂർ : ഭുവനേശ്വറിൽ നിന്ന് മുംബൈയ്ക്ക് പുറപ്പെട്ട ഗോ എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. പോലീസും ബോംബ് സ്‌ക്വാഡും വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

ഭുവനേശ്വറിലെ ബിജു പട്‌നായിക് എയർപോർട്ട മാനേജർക്കായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിലെ ഒരു ബാഗേജിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പരിശോധനകൾ പൂർത്തിയാകുന്നതോടെ വിമാനം മുംബൈയ്ക്ക് യാത്ര തുടരുമെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.