04
Saturday
May 2024
May 2024
സ്പൈസ് ജെറ്റിന് 124 കോടി നഷ്ടം
Posted on: August 15, 2014
ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റ് നടപ്പു ധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ 124.10 കോടി രൂപ നഷ്ടം. മുൻവർഷം ഇതേകാലയളവിൽ സ്പൈസ് ജെറ്റ് 50.56 കോടി അറ്റാദായം നേടിയിരുന്നു. ഫ്ളൈറ്റ് റീ സ്ട്രക്ചറിംഗിന്റെ ഭാഗമായി 133 കോടിയുടെ അധികബാധ്യതകൾ വന്നതാണ് നഷ് ടത്തിനു കാരണമെന്നു കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി.
മൊത്തവരുമാനം മുൻവർഷം ഇതേകാലയളവിലെ 1701.54 കോടിയിൽ നിന്ന് 0.61 ശതമാനം കുറഞ്ഞ് 1691.04 കോടിയായി. ചെലവുകൾ 1641.93 കോടിയിൽ നിന്ന് 8.58 ശതമാനം വർധിച്ച് 1782.95 കോടി രൂപയായി. രണ്ടാം ക്വാർട്ടറിന്റെ ആദ്യമാസത്തിൽ സ്പൈസ് ജെറ്റിന് 79.5 ശതമാനം ലോഡ് ഫാക്ടറുണ്ട്.
TAGS: Q1 2014-2015 | Q1 Results | Spicejet |
News in this Section
Related News