ഖത്തർ എയർവേസ് ട്രാവൽ ഫെസ്റ്റിവൽ

Posted on: January 11, 2016

Qatar-Airways-Flight-Taxyin

ദോഹ : ഖത്തർ എയർവേസ് ട്രാവൽ ഫെസ്റ്റിവലിന്റെ ഭാഗമായി യാത്രക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ. ജനുവരി 17 മുമ്പ് റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വർഷം ജനുവരി 19 മുതൽ ഡിസംബർ 16 വരെയാണ് യാത്രാകാലാവധി.

രണ്ട് റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒപ്പം ഒരു സഹയാത്രികനെ കൂടെകൊണ്ടുപോകാനാകും. ഇക്‌ണോമി ക്ലാസ് നിരക്കുകളിൽ 40 ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഖത്തർ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് ട്രിപ്പിൾ ബോണസ് ക്യുമൈലുകൾ നേടാൻ അവസരം തുടങ്ങിയവ ഓഫറുകൾ ലഭ്യമാണ്. ദോഹയിൽ നിന്ന് 150 ലേറെ ഡെസ്റ്റിനേഷനുകളിലേക്ക് ഖത്തർ എയർവേസ് സർവീസ് നടത്തുന്നുണ്ട്.