ബാങ്ക് പണിമുടക്ക് തുടങ്ങി

Posted on: January 8, 2016

Bank-Strike-CS

കൊച്ചി : ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ച് ലക്ഷത്തോളം ബാങ്ക് ജീവനക്കാർ ഇന്നു പണിമുടക്കുന്നു. കേരളത്തിലും പണിമുടക്ക് പൂർണമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ എസ്ബിഐയിൽ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ശനിയും ഞായറും ബാങ്ക് അവധിയായതിനാൽ മൂന്ന് ദിവസം ബാങ്ക് ഇടപാടുകൾ മുടങ്ങും.