ഈസ്‌റ്റേണിന് ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐയുടെ ദേശീയ പുരസ്‌കാരം

Posted on: January 5, 2016

Eastern-CII-Award-2015-Big

കൊച്ചി : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ഭക്ഷ്യസുരക്ഷയ്ക്കായുള്ള ദേശീയപുരസ്‌കാരം ഈസ്‌റ്റേൺ കോണ്ടിമെന്റസിന് ലഭിച്ചു. ലാർജ് മാനുഫാക്ച്വറിംഗ് ഫുഡ് ബിസിനസ് വിഭാഗത്തിൽ 2015 ലെ കമന്റേഷൻ സർട്ടിഫിക്കറ്റ് ഫോർ സ്‌ട്രോംഗ് കമിറ്റ്‌മെന്റ് ടു എക്‌സൽ ഇൻ ഫുഡ്‌സേഫ്ടി പുരസ്‌കാരമാണ് ഈസ്‌റ്റേണിന്റെ കോതമംഗലത്തെ പ്ലാന്റിന് ലഭിച്ചത്.

ഓട്ടോമേറ്റഡ് മൈക്രോബയോളജി ടെസ്റ്റിംഗ് ലബോറട്ടറിയുടെ പിന്തുണയോടെയുള്ള യഥാർഥ ഗുണമേന്മാ നിയന്ത്രണ സംവിധാനങ്ങളാണ് ഈസ്‌റ്റേൺ സ്ഥാപിച്ചിട്ടുള്ളതെന്ന് ക്വാളിറ്റി ആൻഡ് ടെക്‌നോളജി വിഭാഗം മേധാവി അശ്വനി വർമ പറഞ്ഞു. ഗുണമേന്മയുടെ കാര്യത്തിൽ ഈസ്‌റ്റേൺ പുലർത്തുന്ന കർശനമായ ശ്രദ്ധയ്ക്ക് എച്ച്എസിസിപി, ഐഎസ്ഒ 22000, കോഷ്യർ ആൻഡ് ഹലാൽ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. ബ്രിട്ടൺ, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ മികച്ച വിപണി പങ്കാളിത്തമുള്ള ഈസ്‌റ്റേണിന്റെ എല്ലാ പ്രൊഡക്ടുകളും കയറ്റുമതി ചെയ്യും മുമ്പ് സ്‌പൈസസ് ബോർഡിന്റെ ഗുണമേന്മ പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.

എല്ലാ മേഖലകളിലും രാജ്യാന്തരഗുണനിലവാരം പുലർത്തുന്ന ഈസ്‌റ്റേൺ ഓരോ ഘട്ടത്തിലും കർശനമായ ഗുണമേന്മാ പരിശോധനകളാണ് നടത്തുതെന്ന് ഈസ്‌റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. ഉയർന്ന ഗുണമേന്മ ഉറപ്പാക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് തുടർച്ചയായി അംഗീകാരങ്ങൾ ലഭിക്കാനുള്ള കാരണമെുന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 218 കോടിയുടെ വിറ്റുവരവാണ് ഈസ്‌റ്റേൺ നേടിയത്. ഇതിൽ നല്ലൊരു പങ്കും കേരളത്തിനു പുറത്തുള്ള വിപണിയിൽ നിന്നാണുണ്ടായത്. ആകെ വരുമാനത്തിൽ 28 ശതമാനം പങ്കാളിത്തത്തോടെ കേരളത്തിനു വെളിയിലും വിദേശത്തുള്ള വിപണിയിൽ 47.2 ശതമാനം വളർച്ചയാണ് ഉണ്ടായത്.

പ്ലാന്റുകൾ സ്ഥാപിച്ചും പുതിയ രുചികളിലുള്ള ഉത്പന്നങ്ങൾ പുറത്തിറക്കിയും വിപണിയുമായി ചേർന്ന് സഞ്ചരിക്കുകയെന്ന തങ്ങളുടെ തന്ത്രം പ്രാദേശിക വിപണികളിൽ അഭിനന്ദിക്കപ്പെടുണ്ടെന്ന് ഈസ്‌റ്റേൺ മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. കർണാടകയും മഹാരാഷ്ട്രയും പോലെ വ്യത്യസ്ത വിപണികളുടെ രുചിക്കു അനുയോജ്യമായ തരത്തിൽ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളാണ് ഈസ്‌റ്റേണിനുള്ളത്. ഈ രീതി തങ്ങൾക്ക് മികച്ച നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരായ ഈസ്‌റ്റേൺ കയറ്റുമതിയിൽ 19.8 ശതമാനവും ആഭ്യന്തരവിപണിയായ കേരളത്തിൽ 23.2 ശതമാനവും വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ക്വാർട്ടർ വളർച്ചയിൽ തുടർച്ചയായ പതിനൊന്നാം തവണയാണ് ഇത്തരത്തിലൊരു നേട്ടം ഈസ്‌റ്റേണിന് ലഭിക്കുതെന്ന് ഫിറോസ് മീരാൻ പറഞ്ഞു.

ഈസ്‌റ്റേണിന്റെ പത്താമത് പ്ലാന്റ് ഉത്തർപ്രദേശിലെ ലക്‌നൗവിൽ സജ്ജീകരിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടുവർഷത്തിനുള്ളിൽ വാണിജ്യോത്പാദനമാരംഭിക്കാനാകും. പുതിയ സൗകര്യത്തിനായി 20 കോടി രൂപയാണ് ഈസ്‌റ്റേൺ മുതൽമുടക്കുന്നത്. കർണാടകയിലെ ധർവാഡിലുള്ള ഒമ്പതാമത്തെ പ്ലാന്റ് അടുത്തവർഷം പ്രവർത്തനസജ്ജമാകും.