ബാങ്ക് ജീവനക്കാർ 8 ന് പണിമുടക്കും

Posted on: January 3, 2016

Bank-Strike-CS

കൊച്ചി : ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനുവരി എട്ടിന് ദേശവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കും. പൊതുമേഖല, സ്വകാര്യ, വിദേശ വാണിജ്യ ബാങ്കുകളിലെ അഞ്ച് ലക്ഷത്തിൽപ്പരം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വ്യവസായതല ഉഭയകക്ഷി കരാർ മാറ്റിമറിക്കുന്ന നടപടികൾ പിൻവലിക്കുക, ആശ്രിത നിയമന പദ്ധതിയും ഭവന വായ്പാ പരിധി വർധനയും നടപ്പാക്കുക, സ്വീപ്പർ, പ്യൂൺ തസ്തികകളിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.