11
Saturday
May 2024
May 2024
മാരുതി സുസുക്കിയുടെ വില്പനയിൽ 8.5 ശതമാനം വളർച്ച
Posted on: January 1, 2016
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ വില്പന ഡിസംബറിൽ 8.5 ശതമാനം വർധിച്ച് 1,19,149 യൂണിറ്റുകളായി. കഴിഞ്ഞ വർഷം ഡിസംബറിൽ 1,09, 791 യുണിറ്റുകളായിരുന്നു.
കഴിഞ്ഞമാസം ആഭ്യന്തര വില്പന 13.5 ശതമാനം വർധിച്ച് 1,11,333 യൂണിറ്റുകളായി. അതേസമയം കയറ്റുമതി 33.1 ശതമാനം കുറഞ്ഞ് 7,816 (11,682) യൂണിറ്റുകളായി.
പാസഞ്ചർ കാർ വില്പന 11.8 ശതമാനം വർധിച്ച് 91,043 യൂണിറ്റുകളായി. എർട്ടിഗ ഉൾപ്പെടുന്ന യൂട്ടിലിറ്റി വിഭാഗം 58.8 ശതമാനം വളർന്ന് 9,168 യുണിറ്റുകളായി.
TAGS: Maruti Sales | Maruti Suzuki |
News in this Section